22 June, 2023 09:00:34 AM
പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്നു കുട്ടികൾ ഉൾപ്പെടെ ഏഴുപേര്‍ മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കൃഷ്ണോ ചൗധരി(64), ഉമ്മേയ് കുല്‍സം(ആറ്) ദിബോശ്രീ മണ്ഡല്(27). സോമിത് മണ്ഡല്(32), നജ്റുള്‍(10), റോബിസണ്‍ ബിബി(54), ഇസ സര്‍ക്കാര്‍(എട്ട്) എന്നിവരാണ് മരിച്ചത്.
മാല്‍ഡ ജില്ലയിലാണ് സംഭവം. ഇവരില്‍ ഒരാള്‍ ഓള്‍ഡ് മള്ഡയിലും ബാക്കി ആറുപേര്‍ കാലിയാചക് മേഖലയിലുമാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.