20 June, 2023 07:09:33 AM
ബൈക്കില്‍ ട്രക്ക് ഇടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു: ഭര്‍ത്താവിനും മകനും പരിക്ക്
ലക്നോ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഗര്‍ഭിണിയായ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും മകനും പരിക്കേറ്റു. ഹപുര്‍ ജില്ലയിലെ ബ്രിജ് ഘട്ടിലാണ് സംഭവം. രജ്ഞന(30) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ ഒളിവിലാണ്.