19 June, 2023 09:47:23 AM
ചെന്നൈയില്‍ കനത്ത മഴ: ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ തിരിച്ചുവിട്ടു
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലി മീറ്ററിലധികം മഴയാണ് ഇവിടെ പെയ്തത്. 1996നുശേഷം ആദ്യമായാണ് ചെന്നൈയില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. മഴയെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട് , വെല്ലൂര്‍ , റാണിപ്പേട്ട് എന്നീ ജില്ലകള്‍ക്കാണ് അവധി.
ശക്തമായ മഴ നിമിത്തം 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുകയാണ്. കഴിഞ്ഞ ദിവസംവരെ 40 ഡിഗ്രി ചൂടായിരുന്നു ചെന്നൈ നഗരത്തില്‍. അപ്രതീക്ഷിതമായാണ് ഇത്രയധികം മഴയെത്തിയത്. അടുത്ത മൂന്ന് മണിക്കൂറിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി.