18 June, 2023 12:24:20 PM
ബംഗാളില്‍ അക്രമം വ്യാപിക്കുന്നു: ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിനെ വെട്ടിക്കൊന്നു
കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയ അക്രമം ബംഗാളില്‍ വ്യാപിക്കുന്നു. കുച്ച് ബിഹാറിലെ ദിൻഹതയിൽ ബിജെപി സ്ഥാനാർഥിയുടെ ബന്ധുകൊല്ലപ്പെട്ടു. കിസ്മത്ത് ദസ്ഗ്രാമിലെ ബിജെപി സ്ഥാനാർഥി വിശാഖ ദാസിന്റെ ഭാര്യാ സഹോദരൻ ശംഭു ദാസ് (28) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ശംഭു ദാസിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിനു സമീപമുള്ള നദിക്കരയിൽനിന്നാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. തൃണമൂൽ കോൺഗ്രസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.