18 June, 2023 09:53:30 AM
ജുഡീഷൽ സ്ഥാപനങ്ങൾക്ക് നിയമനിർമാണത്തിന് അധികാരമില്ല - എം.വെങ്കയ്യനായിഡു
ന്യൂഡൽഹി: ജുഡീഷൽ സ്ഥാപനങ്ങൾക്ക് നിയമനിർമാണത്തിന് അധികാരമില്ലെന്നു മുതിർന്ന ബിജെപി നേതാവും മുൻ ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യനായിഡു. നാഷണൽ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറൻസിലാണ് നായിഡുവിന്റെ പ്രസ്താവന. നിയമനിർമാണ, നിയമനിർവഹണ, നീതിന്യായ സംവിധാനങ്ങൾക്ക് ഭരണഘടനയിൽ വ്യക്തമായ നിർവചനങ്ങളുണ്ടെന്നും ഇവർ പരസ്പരം അതിരുകൾ ലംഘിക്കരുതെന്നും നായിഡു പറഞ്ഞു.
നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനും നിയമസഭകൾക്കും മാത്രമാണ്. നിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമായാണോയെന്നു മാത്രമാണ് കോടതികൾക്ക് തീരുമാനിക്കാൻ അധികാരമുള്ളത്. കോടതികൾക്കു നിയമനിർമാണത്തിന് അധികാരമില്ലെന്നും വെങ്കയ്യ നായിഡു ആവർത്തിച്ചു.