17 June, 2023 08:47:11 AM
തിരിച്ചടിച്ച് സ്റ്റാലിൻ: തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര എംപി സു വെങ്കിടേശിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി. ചെന്നൈയിൽ വച്ച് മധുര ജില്ലാ സൈബർ ക്രൈം പോലീസാണ് സൂര്യയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
നേരത്തെ, തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിനായി അദ്ദേഹം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തെ എട്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. സെന്തിൽ ബാലാജിയുടെ അറസ്റ്റ് കേന്ദ്ര സർക്കാരിന്‍റെ പകപോക്കലാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനതല നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.