16 June, 2023 10:56:13 AM
ഒന്നര മാസത്തോളമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു
ഇംഫാല്‍: കര്‍ഫ്യൂ നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആര്‍ കെ രഞ്ജന്‍ സിങിന്റെ ഇംഫാലിലെ കോങ്ബയിലെ വീടിന് ഒരുസംഘം തീയിട്ടത്. സംഭവസമയത്ത് കേന്ദ്രമന്ത്രി ആര്‍ കെ രഞ്ജന്‍ സിങ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ വസതിയില്‍ 22ഓളം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിനിടെ എല്ലാ ഭാഗത്തുനിന്നും പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായി മന്ത്രിയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു