12 June, 2023 12:36:47 PM


കുപ്‌വാരയിൽ സ്ഫോടനശ്രമം തകർത്ത് ബിഎസ്എഫ്; പാക് ഡ്രോൺ വെടിവച്ചിട്ടു



ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്‌വാരയിൽ സ്ഫോടനശ്രമം തകർത്ത് ബിഎസ്എഫ്. സൈനിക വാഹനവ്യൂഹം കടന്നുപോകേണ്ട റോഡിൽ നിന്ന് ഐഇഡി ബോംബുകളാണ് കണ്ടെടുത്തത്. ഹന്ദ്വാര-നൗഗാവ് സംസ്ഥാന പാതയിലെ ഭട്ട്പുരയിൽ റോഡിന് സമീപമുള്ള കലുങ്കിലാണ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിരുന്നത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇതിനിടെ, പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. അമൃത്സറിലെ ഷൈദ്പുർ കലാൻ ഗ്രാമത്തിലാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K