12 June, 2023 12:29:11 PM
മണിപ്പൂര്‍ സംഘര്‍ഷം: സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം
ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമാധാനസമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാനശ്രമങ്ങളോട് മാത്രമേ സഹകരിക്കൂ എന്നാണ് നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് സമാധാനസമിതി രൂപീകരിച്ചത്. ഈ സമിതിയില്‍ മുഖ്യമന്ത്രി ബീരേൻ സിംഗ് ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാണ് ആരോപണം.
51 അംഗ സമിതിയില്‍ 25 പേരും മേയ്തി വിഭാഗത്തില്‍നിന്നുള്ള ആളുകളാണ്. 11 കുക്കി പ്രതിനിധികളെ മാത്രമാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. കുക്കി വിഭാഗത്തിൽനിന്നുള്ളവരെ അവരുടെ സമ്മതമില്ലാതെയാണ് സമിതിയിൽ ഉൾപ്പെടുത്തിയതെന്നും ആരോപണമുണ്ട്.