10 June, 2023 08:28:42 AM
ആർഎസ്എസിന് ഭൂമി പതിച്ചു നൽകിയ നടപടി പരിശോധിക്കും - കർണാടക മന്ത്രി
ബംഗളൂരു: ആർഎസ്എസിനും പരിവാർസംഘടനകൾക്കും കർണാടകയിലെ മുൻ ബിജെപി സർക്കാർ നൂറുകണക്കിന് ഏക്കർ ഭൂമി പതിച്ചുനൽകിയ നടപടി കോൺഗ്രസ് സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുൻ ബിജെപി സർക്കാരിന്റെ ചില ടെൻഡറുകൾ റദ്ദാക്കിയെന്നും ബാക്കിയുള്ളവ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഭൂമി കൈമാറ്റം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്. ജനങ്ങളിൽനിന്ന് ഒന്നും ഒളിക്കുന്നില്ല. ഇതിനെതിരേ നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു. 108 ആംബലൻസ്, ഡയാലിസിസ് യൂണിറ്റ് കോൺട്രാക്ട് ടെൻഡറുകളും പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.