09 June, 2023 11:55:43 AM
മഹാരാഷ്ട്രയിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
മുംബൈ: മഹാരാഷ്ട്രയിലെ ഝാവേരി ബസാറിൽ വൻ തീപിടുത്തം. അഞ്ച് നില കെട്ടിടത്തിനാണ് ഇന്ന് പുലർച്ചെ 1.38 ഓടെ തീപിടിച്ചത്. 12 അഗ്നിശമന സേനാ യൂണിറ്റുകൾ പ്രദേശത്ത് നിലയുറപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്.
നിലവിൽ കെട്ടിടം പൂർണമായി തീ വ്യാപിച്ചിരിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ നിന്നും ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാവിഭാഗം അറിയിച്ചു.