03 June, 2023 03:54:07 PM


കാഞ്ഞിരപ്പളളിയില്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍



കോട്ടയം: കോട്ടയം കാഞ്ഞിരപ്പളളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫുഡ് ടെക്നോളജി നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയും തൃപ്പൂണിത്തറ തിരുവാങ്കുളം സ്വദേശിയുമായ ശ്രദ്ധ സതീഷി(19)നെയാണ് കോളജ് ഹോസ്റ്റലിലെ മുറിയില്‍ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.. 

ഇന്നലെ രാത്രി 8.30 മണിയോടെ മുറിയിൽ ഒപ്പമുളള രണ്ട് കുട്ടികൾ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കിഞ്ഞ സെമസ്റ്റര്‍ പരീക്ഷകളില്‍ ചില വിഷയങ്ങളില്‍ മാര്‍ക്കു കുറയുകയും തോറ്റു പോവുകയും ചെയ്തിരുന്നുവെന്നും ഇതിന്‍റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നും കോളജ് അധികൃതര്‍ പറയുന്നു.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ കാഞ്ഞിരപ്പളളി പോലീസ് അന്വേഷണം ആരംഭിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K