02 June, 2023 04:44:43 PM


കടുത്തുരുത്തിയിൽ ജല അതോറിറ്റി ഡിവിഷൻ ഓഫീസും ക്വാളിറ്റി കൺട്രോൾ ലാബും



കോട്ടയം: കേരള ജല അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ ഓഫീസിന്‍റെ നിർമാണോദ്ഘാടനവും ക്വാളിറ്റി കൺട്രോൾ ലാബിന്‍റെ ഉദ്ഘാടനവും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. കടുത്തുരുത്തിയിൽ ജലഅതോറിറ്റിയ്ക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും ഒന്നിച്ച് ഒരു കുടക്കീഴിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടുത്തുരുത്തിയിൽ ഡിവിഷൻ ഓഫീസ് നിർമിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചിരിക്കുന്നത്.  ചിറപ്പുറത്തിനും ബ്ലോക്ക് ജംഗ്ഷനുമിടയിൽ വാടക കെട്ടിടത്തിലാണ് നിലവിൽ ഓഫീസിന്‍റെ  പ്രവർത്തനം.  

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. വി. സുനിൽ അധ്യക്ഷത വഹിച്ചു.  കോട്ടയം പി.എച്ച്.സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ പി.എസ്. പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രശ്മി വിനോദ്, സ്റ്റീഫൻ പാറാവേലി, കടുത്തുരുത്തി പി.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ  കെ. സുരേഷ്, കടുത്തുരുത്തി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ എ. വി. സവിത, എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K