01 June, 2023 05:18:42 PM


ഫ്രാങ്കോ മുളയ്‌ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനത്തു നിന്ന് രാജിവെച്ചു



ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്‌ക്കൽ ജലന്തർ രൂപത ബിഷപ്പ് സ്ഥാനത്തു നിന്നു രാജിവച്ചു. ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ രാജി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. വത്തിക്കാൻ ഫ്രാങ്കോയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് സൂചന. രാജി അംഗീകരിച്ചുള്ള ന്യുൻഷ്യോയുടെ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.

രാജി ചോദിച്ചു വാങ്ങിയത് അച്ചടക്ക നടപടി അല്ലെന്ന് വത്തിക്കാൻ. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവാർത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ 2018 സെപ്റ്റംബറിൽ ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു.  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ   ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K