01 June, 2023 02:47:48 PM
ചാന്നാനിക്കാട് സഹകരണ ബാങ്കില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേട്; ബാങ്കിനെതിരെ നിക്ഷേപകര്‍
പനച്ചിക്കാട്: കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ ചാന്നാനിക്കാട് കണിയാമലയിലെ പട്ടികജാതി, പട്ടിക വിഭാഗ വികസന സഹകരണ സംഘത്തില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേട്. ബാങ്കിനെതിരെ നിക്ഷേപകര്‍ രംഗത്തെത്തി.
സിപി എം പ്രതിനിധികള്‍ ഭരിക്കുന്ന ബാങ്കില്‍ തവണകളായി കളക്ഷന്‍ ഏജന്‍റിന് കൈമാറുന്ന പിഗ്മി ചിട്ടി സ്കീമായും സ്ഥിരനിക്ഷേപമായും അടച്ച അറുപതു ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പണം തിരികെക്കിട്ടാന്‍ മാസങ്ങളായി കയറിയിറങ്ങുന്ന നിക്ഷേപകരില്‍ ചിലര്‍ ഇന്നലെ ബാങ്കിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 2018 മുതല്‍ പിഗ്മി സ്കീമില്‍ നിക്ഷേപിച്ച ലക്ഷം രൂപയാണു കിട്ടാനുളളതെന്ന് സമരത്തിനെത്തിയ ഒരു നിക്ഷേപകന്‍ പറയുകയുണ്ടായി.
6 മാസമായി പലിശയും നിക്ഷേപകര്‍ക്ക് കിട്ടുന്നില്ല. പലരും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ ബാങ്കില്‍ താത്കാലിക ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. പ്രസിഡന്‍റ് സ്ഥല്തതില്ലാത്തതിനാല്‍ പണം നല്‍കില്ലെന്ന് അറിയിച്ചു. തുര്‍ന്നാണ് നിക്ഷേപകര്‍ ചേര്‍ന്ന് പ്രതിഷേധം തുടങ്ങിയത്. ഇന്ന് പോലീസിനും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്‍കാനാണ് തീരുമാനം . പനച്ചിക്കാട് പ്രദേശത്തുളള വിദേശ മലയാളി 9 ലക്ഷം രൂപ നിക്ഷേപം തിരികെ വാങ്ങാന്‍ കയറിയിങ്ങുകയാണ്.
ബാങ്ക് സെക്ട്ടറി നടത്തിയ തിരിമറിയാണ് കാരണമെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. 2018- 19 വര്‍ഷത്തിലെ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഉയര്‍ന്ന ശമ്പളം എഴുതിയെടുത്തതിനുപുറമേ പലരീതിയിലും മുന്‍കൂറായി സെക്ട്ടറി പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്‍റ് എം ബാബു അറിയിച്ചു.
സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തെന്നും സഹകരണ വിഭാഗത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രസിഡന്‍റ് പറയുന്നു. സെക്രട്ടറിയുടെ വസ്തു കണ്ടുകിട്ടി നഷ്ടം പരിഹരിക്കുന്നതിനുളള നടപടി പുരോഗമിക്കുകയാണ്. എന്നാല്‍ ഇതിനുകാലതാമസം ഉളളതിനാല്‍ സഹകരണവകുപ്പില്‍ നിന്ന് പണം ലഭ്യമാക്കുന്തിനുളള നടപടി തുടങ്ങിയെന്ന് പ്രസിഡന്‍റ് അറിയിച്ചു.
എന്നാല്‍ സിപി എം ഭരണ സമിതി അറിയാതെ തട്ടിപ്പു നടക്കില്ലെന്നും സെക്രട്ടറിടെ മറയാക്കി ചിലരെ രക്ഷപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.