30 May, 2023 02:52:04 PM
ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡൽഹി : ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി. മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതിയാണ് തള്ളിയത്. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയാണ് കേസിലെ വിധി പുറപ്പെടുവിച്ചത്.