30 May, 2023 10:52:19 AM


ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം, നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്



കത്ര: ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം, അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അടക്കമുള്ള ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഝാജ്ജര്‍ കോട്ലിക്ക് സമീപത്ത് വച്ച് സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. ബീഹാറില്‍ നിന്നുള്ളവരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K