23 May, 2023 10:07:54 AM


കോട്ടയം മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ സ്ലാബുകൾക്ക് ബലക്ഷയം



കോട്ടയം: മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ ബഹുനിലക്കെട്ടിത്തിന്‍റെ ചില കോൺക്രീറ്റ് സ്ലാബുകൾക്ക് ബലക്ഷയമുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തൽ. ഈ ഭാഗം പൊളിച്ചു മാറ്റി വീണ്ടും പണിയണമെന്ന് വിദഗ്ധസമിതി നിർദേശിച്ചിട്ടുണ്ട്. 

മെഡിക്കൽ കോളജിലെ നിർമാണത്തിലിരിക്കുന്ന 8 നിലയുള്ള സർജിക്കൽ ബ്ലോക്കിന് ഫെബ്രുവരി 13നാണ് തീപിടിച്ചത്. തീപിടിത്തത്തെക്കുറിച്ച് ചെന്നൈ ഐഐടിയിലെ  പ്രഫ. ഡോ. പി.അലഗു സുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

കെട്ടിടത്തിന്‍റെ ബലം പരിശോധിക്കാൻ ഭിത്തി തുരന്നുള്ള പരിശോധനയും ലേസർ വഴിയുള്ള പരിശോധനയും നടത്തിയാണ് കേടുപാടുകൾ കണ്ടെത്തിയത്. വെൽഡിങ് മെഷീനിൽ നിന്നുള്ള തീപ്പൊരിയോ ചെറിയ ഷോർട്ട് സർക്യൂട്ടോ ആകാം കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ശങ്കറിന് 300 പേജുള്ള റിപ്പോർട്ട് കൈമാറി.















Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K