19 May, 2023 04:36:45 PM
കളിച്ചുകൊണ്ടിരുന്ന 7 വയസുകാരനെ തെരുവുനായകൾ കടിച്ചുകൊന്നു
ഹൈദരബാദ്: കളിച്ചുകൊണ്ടിരിക്കെ 7 വയസുകാരനെ തെരുവുനായകൾ കടിച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന്‍ ചോട്ടു (7) ആണ് മരിച്ചത്. റോഡ് സൈഡിൽ ചെറുകിട കച്ചവടം നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചോട്ടുവിനെ തെരുവുനായകൾ ആക്രമിക്കുകയായിരുന്നു. ഒരു നായ കുട്ടിയുടെ കഴുത്തിൽ കടിച്ചുവലിച്ചു. ശരീരമാസകലം മുറിവുകളേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ചകളിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.