17 May, 2023 11:01:09 AM


കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



തമിഴ്‌നാട്: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആനക്കട്ടി സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഗവേഷണത്തിനായി എത്തിയ രാജസ്ഥാന്‍ സ്വദേശി വിശാൽ ശ്രീമാല (23) ആണ് മരിച്ചത്. രാജസ്ഥാന്‍ കോട്ട യൂണിവേഴ്സിറ്റിയിൽ എം.എസി വൈൽഡ് ലൈഫ് സ‍യന്‍സ് വിദ്യാർത്ഥിയാണ്.

പ്രീമിയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കാമ്പസിലൂടെ നടക്കുമ്പോൾ ശ്രീമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഗവേഷകന്‍ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

ആക്രമണത്തിൽ ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും വലതുകാലിനും പരിക്കേറ്റ ശ്രീമാലിനെ ആദ്യം പാലക്കാട് ജില്ലയിലെ കോട്ടത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂർ - മണ്ണാർക്കാട് റോഡിൽ നിന്ന് കോയമ്പത്തൂർ ഫോറസ്റ്റ് റേഞ്ചിലെ തുടിയലൂർ സെക്ഷന്‍റെ പരിധിയിൽ വരുന്ന ആനൈക്കട്ടി സൗത്ത് റിസർവ് വനത്തിന്‍റെ മധ്യത്തിലാണ് സാക്കോൺ സ്ഥിതി ചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K