07 May, 2023 06:52:19 PM
ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍

ഏറ്റുമാനൂര്‍: ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളായി എം.എസ്.മോഹന്‍ദാസ് കാഞ്ചന (പ്രസിഡന്‍റ്), പി.എം.ഏലിയാസ് പൌര്‍ണ്ണമി, എം.എസ്.രാജു മാതിരപ്പള്ളില്‍ (വൈസ് പ്രസിഡന്‍റ്), ബി.സുനില്‍കുമാര്‍ ശിവരഞ്ജിനി (സെക്രട്ടറി), ടി.ജി.രാമചന്ദ്രന്‍ നായര്‍ തറമംഗലത്ത്, അമ്മിണി എസ് നായര്‍ രഞ്ജിനി (ജോയിന്‍റ് സെക്രട്ടറി), എന്‍ വിജയകുമാര്‍ ആതിര (ട്രഷറര്‍), ജി. മാധവന്‍കുട്ടിനായര്‍ കണ്ടത്തില്‍, എം.എസ് അപ്പുകുട്ടന്‍ നായര്‍ ശ്രീലയം, ബിജു ജോസഫ് തലച്ചേല്‍, ഇ.പി.സലിം ഇടമനപ്പാട്ട്, എ.വി പ്രദീപ്കുമാര്‍ ഗായത്രി, ബി.അരുണ്‍കുമാര്‍ ഗീതം, എസ് ദിലീപ്കുമാര്‍ ഉഷസ്, അഡ്വ എസ് എന്‍ ജയചന്ദ്രന്‍ പ്രീതി (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷന്‍റെ നിയമോപദേഷ്ടാവായി അഡ്വ.സി.എല്‍.ജോസഫ് (ചിറയില്‍, എം.സി.റോഡ്), ഓഡിറ്ററായി പി.ടി.രാജു (കൃഷ്ണാലയം, വികെബി റോഡ്) എന്നിവരെയും തിരഞ്ഞെടുത്തു.



പ്രവര്‍ത്തനത്തിന്‍റെ പതിനാലാം വര്‍ഷത്തിലേക്ക് കാലൂന്നുന്ന അസോസിയേഷന്‍ 2023-24 വര്‍ഷത്തില്‍ ജനക്ഷേമകരമായ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കും. എം.എസ്.മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. അഡ്വ. കെ.പി.ഓമനക്കുട്ടന്‍, ഡോ.കെ.പി.ശശിധരന്‍, ഡോ.എസ് ശേഷാദ്രിനാഥന്‍, പി.കെ.കൃഷ്ണന്‍കുട്ടികുറുപ്പ്, ടി.എം.സോമന്‍, എം.കെ.ഗോപാലകൃഷ്ണന്‍, പി.എന്‍ ബാബു, പത്മകുമാര്‍ എസ്.ആര്‍, സി.പി.വിജയലക്ഷ്മി, ശ്രീകല രാജു, നിര്‍മ്മല എം.വി., രാജു കോണിക്കല്‍, വി.കെ.തമ്പി, പി.എം.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.