06 May, 2023 07:57:07 PM
ജാമിയക്ക് കരുതല്‍; ജീവനൊടുക്കിയ ഭർത്താവിന്‍റെ പേരിലുള്ള വായ്പയിൽ ഇളവ്
കോട്ടയം: ജീവനൊടുക്കിയ ഭർത്താവിന്‍റെ പേരിലുള്ള വായ്പ എഴുതി തള്ളണമെന്ന ആവശ്യവുമായാണ് ജാമിയ സർക്കാരിന്‍റെ 'കരുതലും കൈതാങ്ങും' താലൂക്ക് അദാലത്തിൽ പരാതി സമർപ്പിച്ചത്. പ്രവാസിയായ ഹക്കിം കോവിഡിൽ ജോലി നഷ്ടപ്പെട്ടാണ് നാട്ടിൽ എത്തുന്നത്. ഹോട്ടൽ ആരംഭിക്കുന്നതിനായി പൊൻകുന്നം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 14,50,000 രൂപയും, എസ്.ബി.ഐ ബാങ്കിൽ നിന്ന് 5,00,000 യും ലോൺ എടുത്ത് ഹോട്ടൽ തുടങ്ങിയെങ്കിലും തിരിച്ചടവ് മുടങ്ങി. പിന്നീട് ഹക്കീം ജീവനൊടുക്കുകയായിരുന്നു.
വായ്പയുടെ പകുതി തുക അടച്ചിട്ടുണ്ട്. ഇനി 11 ലക്ഷം രൂപ കൂടി അടയ്ക്കാൻ ബാക്കി ഉണ്ട്. ഭർത്താവിന്‍റെ ആത്മഹത്യയ്ക്കുശേഷം ജാമിയയക്ക് ഹോട്ടൽ മുന്നോട്ട് കൊണ്ട് പോകാനുമായില്ല. മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. രണ്ട് പേർ വിദ്യാർഥികളാണ്. മൂന്ന് ലക്ഷം രൂപ റിസ്‌ക്ക് ഫണ്ട് നൽകാൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറോട് മന്ത്രി നിർദേശിക്കുകയായിരുന്നു. അമ്മ ജാമിയക്ക് വേണ്ടി മകൻ ആദിൽ ആണ് അദാലത്തിൽ എത്തിയത്.