04 May, 2023 12:02:00 PM
യുവതിയുടെ ആത്മഹത്യ; പ്രതി കോയമ്പത്തൂരിലെത്തി പണം വാങ്ങി മുങ്ങി

കടുത്തുരുത്തി: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിപ്പട്ടികയിലുള്ള അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരില്‍ നിന്ന് പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്ന് 5000 രൂപ വാങ്ങി അരുണ്‍ മുങ്ങിയെന്നാണ് കണ്ടെത്തല്‍. ആതിരയുടെ മരണത്തിന് ശേഷമാണ് അരുണ്‍ ഹോട്ടലില്‍ എത്തിയത്.
സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ പിടിക്കാനാവാതെ പൊലീസ്. അരുണ്‍ വിദ്യാധരന്‍ കേരളം വിട്ടിട്ട് അഞ്ച് ദിവസമായെങ്കിലും പ്രതിയെ കുറിച്ച് പൊലീസിന് ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല.
പ്രതിയെ പിടികൂടാനാവാത്തതോടെ ലുക്ക് കോട്ടയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതിഷേധസൂചകമായി കടുത്തുരുത്തി സ്‌റ്റേഷനിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച് നടത്തും.