02 May, 2023 12:37:19 PM
വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ദ്വിദിന ശില്പശാല ഏറ്റുമാനൂരില്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ 390-ാം നമ്പര്‍ ടൗണ്‍ എന്‍. എസ്. എസ്. കരയോഗത്തിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി എല്ലാ വര്‍ഷവും നടത്തി വരുന്ന വ്യക്തിത്വ വികാസ ദ്വിദിന ശില്പശാല മെയ് 6, 7 തീയതികളില്‍ കരയോഗം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
ക്രിയാത്മകമായ ആശയ വിനിമയം, വ്യക്തിത്വത്തിന്‍റെ വിവിധ തലങ്ങള്‍, സമയം ക്രമപ്പെടുത്തല്‍, സാംസ്കാരിക അവബോധവും നവോത്ഥാന നായകന്മാരും, സാമൂഹ്യമാധ്യമങ്ങള്‍- നന്മയും തിന്മയും, വൈകാരിക ബൗദ്ധികത, സൈബര്‍ലോകത്തിലെ ചതിക്കുഴികള്‍, നിയമ അവബോധം, വ്യക്തിത്വ വികാസത്തില്‍ കലയുടെയും സംഗീതത്തിന്‍റെയും പ്രസക്തി, പ്രഭാഷണ കല എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണര്‍ ക്ലാസുകള്‍ നയിക്കും.
കുട്ടികള്‍ക്ക് ആവശ്യമായ സാംസ്കാരിക പിന്തുണ നല്‍കുന്നതിനും കുട്ടികളില്‍ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി നടത്തപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 2023 മെയ് 5ന് ഉച്ചക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (രജി. ചെയ്യാനുളള നമ്പര്‍ 9495607680, 9447464138, 8547025844). രജിസറ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 കുട്ടികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാനുളള അവസരം.