26 April, 2023 11:41:14 AM
വേനൽ മഴയിലും കാറ്റിലും കുറവിലങ്ങാട് വൻകൃഷിനാശം

കുറവിലങ്ങാട്: ഇന്നലെ ഉണ്ടായ വേനൽ മഴയിലും ശക്തമായ കാറ്റിലും കുറവിലങ്ങാട് മേഖലയിൽ വൻ കൃഷിനാശം. കളത്തൂർ ഇടശ്ശേരിയിൽ എ.കെ. ജോസഫ് എന്ന കർഷകന്‍റെ 150 കുലച്ച ഏത്തവാഴ ഒന്നു പോലും ശേഷിക്കാതെ ഒടിഞ്ഞു വീണു. കല്ലാംമുള്ളിൽ റ്റി.കെ. ജോസ്, കൂനാംപുറത്ത് സാബു, മാപ്പിളപറമ്പിൽ കുഞ്ഞൂഞ്ഞ് എന്നീ കർഷകര്‍ക്കും നാശനഷ്ടമുണ്ടായി.
500 കുലച്ച ഏത്തവാഴ, 1 ഏക്കർ പച്ചക്കറി, 1 ഏക്കർ കപ്പ എന്നിവ നഷ്ടപ്പെട്ടതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കൃഷി നാശം ഉണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് മെംബർ ബിജു ജോസഫ് പുഞ്ചായിൽ, മുൻ പഞ്ചായത്ത് മെംബർ സജി ജോസഫ് വട്ടമറ്റം , അസിസ്റ്റന്‍റ് കൃഷി ഓഫീസർ സാബു ജോർജ് എന്നിവർ സന്ദർച്ച് നാശനഷ്ടം വിലയിരുത്തി.