21 April, 2023 11:27:44 AM
ഏറ്റുമാനൂർ ചൂരക്കുളങ്ങരയില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

ഏറ്റുമാനൂർ: ചൂരക്കുളങ്ങര ദേവീവിലാസം എന്‍എസ്എസ് കരയോഗത്തിന്‍റെയും ചേർപ്പുങ്കൽ മാര്‍സ്ലീവാ മെഡിസിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ എന്‍എസ്എസ് ഹാളിൽ ഏപ്രിൽ 23 ഞായറാഴ്ച്ച രാവിലെ 9മണി മുതൽ 1 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ, കാർഡിയോളജി, ഗ്യാസ്ട്രോ എന്‍ററോളജി എന്നീ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കും. ബ്ലഡ് ഷുഗർ, പ്രഷർ അടക്കമുള്ള പ്രാഥമിക പരിശോധനകളും, ഇസിജി ടെസ്റ്റും ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
തുടർ ചികിത്സകൾ ആവശ്യമുളളവര്‍ കുറഞ്ഞ നിരക്കിൽ മെഡിസിറ്റിയിൽ സൗകര്യം ഉണ്ടായിരിക്കുന്നതും 20% വരെ വിലക്കുറവിൽ മരുന്നുകൾ വാങ്ങുവാനുള്ള സൗകര്യവുമുണ്ട്. ആനുകാലിക ആരോഗ്യ പ്രശ്നങ്ങൾക്കും, കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കും ക്യാമ്പില്‍ ചികിത്സ തേടാം. വിശദവിവരങ്ങളറിയാന്‍: 9447807444.