19 April, 2023 10:30:02 PM
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഏറ്റുമാനൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്നത്തുറ വെസ്റ്റ് വാതല്ലൂര്‍കാലായില‍്‍ പരേതനായ രവിയുടെ ഭാര്യ രമണി രവി(52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സഹോദരനോടൊപ്പം കിടങ്ങൂര്‍ നിന്നും പുന്നത്തുറയിലുളള വീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവേ കിടങ്ങൂര്‍ കട്ടച്ചിറ ഭാഗത്ത് പഴയ റോഡിലേക്ക് പ്രവേശിക്കുന്ന ഹംമ്പില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് പുറകിലിരുന്ന രമണി തലയടിച്ച് താഴെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഇന്ന് 11.30ഓടെ മരണമടഞ്ഞു. ശവസംസ്കാരം നാളെ മണിക്ക് പുന്നത്തുറയിലുളള വീട്ടുവളപ്പില്‍. മക്കള്‍: രശ്മി, രാഹുല്‍. മരുമക്കള്‍: അജി, അനഘ