17 April, 2023 10:07:16 PM
ഏറ്റുമാനൂരിലും സമീപ പ്രദേശങ്ങളിലും ജലവിതരണം ഭാഗികമായി മുടങ്ങും

ഏറ്റുമാനൂര്‍: ജല അതോറിറ്റിയുടെ പേരൂർ പൂവത്തുമ്മൂട്ടിൽ ഉള്ള പമ്പ് ഹൗസിൽ പമ്പിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അടുത്ത തിങ്കളാഴ്ച വരെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെയും, അർപ്പൂക്കര, അയ്മനം, നീണ്ടൂർ, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിലെയും ജലവിതരണം ഭാഗികമായിരിക്കുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.