11 April, 2023 07:49:53 PM


ആധുനിക നിലവാരത്തിൽ പണികഴിപ്പിച്ച ഏറ്റുമാനൂർ ഐ.ടി.ഐ. ഉദ്ഘാടനം 13ന്



കോട്ടയം: കിഫ്ബി വഴി 7.76 കോടി രൂപ ചെലവഴിച്ചു രാജ്യാന്തര നിലവാരത്തിൽ നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐ.യുടെ പുതിയ മന്ദിരം ഏപ്രിൽ 13  വൈകിട്ട് ആറുമണിക്ക് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. സെമിനാർ ഹാളിന്‍റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. വജ്രജൂബിലി ലോഗോ പ്രകാശനം ജോസ് കെ. മാണി എം.പി. നിർവഹിക്കും. സുവനീർ കവർ ചിത്രപ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. കെ.എ.എസ്്.ഇ. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വി. വിനോദ് റിപ്പോർട്ട് അവതരിപ്പിക്കും.


മുൻ നിയമസഭാംഗം സുരേഷ് കുറുപ്പ്, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ് ആലഞ്ചേരി, കോട്ടയം മേഖല ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് എം.എഫ്. സാംരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, വി.ബി. ബിനു, നാട്ടകം സുരേഷ്,  പ്രൊഫ. ലോപ്പസ് മാത്യൂ, രാജീവ് നെല്ലിക്കുന്നേൽ, ബെന്നി മൈലാഡൂർ,  ജി. ലിജിൻ ലാൽ, സജി മഞ്ഞക്കടമ്പിൽ, അസീസ് ബഡായിൽ, ഷാജി ഫിലിപ്പ്, സാജൻ ആലക്കളം, ബാബു ജോർജ്, സംഘടനാപ്രതിനിധികളായ സാലി ജോജി, മാത്തുക്കുട്ടി മാങ്കോട്ടിൽ, വി.എം. ഹരികുമാർ, മാഹിൻ റഹീം, തുടങ്ങിയവർ പങ്കെടുക്കും. അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് കെ.പി. ശിവശങ്കരൻ സ്വാഗതവും ഏറ്റുമാനൂർ ഐ.ടി.ഐ. പ്രിൻസിപ്പാൾ സൂസി ആന്‍റണി നന്ദിയും പറയും.


മൂന്നുനിലകളിലായാണ് പുതിയ ഐ.ടി.ഐ. മന്ദിരം. രാജ്യാന്തര നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ് മുറി, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്സ്മെന്‍റ് സെൽ റൂം, കാന്‍റീന്‍ എന്നിവയടക്കം 24000 ചതുരശ്ര അടിവിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം. 


പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. എല്ലാ നിലയിലും ടോയ് ലറ്റുകളുമുണ്ട്.  കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിർമിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള അഗ്നിരക്ഷാ സംവിധാനങ്ങളും 320 കിലോവാട്ട് ജനറേറ്റർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
 
നൈപുണ്യ പരിശീലനം ലക്ഷ്യമിട്ട് 1963ൽ 14 ട്രേഡുകളിലായി 216 ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച കോട്ടയം ജില്ലയിലെ ആദ്യ ഐ.ടി.ഐ വളർന്ന് പന്തലിച്ച് ഇന്ന് 20 ട്രേഡുകളിലായി ആയിരത്തിമുന്നൂറോളം വിദഗ്ദ്ധ തൊഴിലാളികളെ വാർത്തെടുക്കുന്ന ഐ.എസ്.ഒ സർട്ടിഫൈഡ് സ്ഥാപനമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K