29 March, 2023 02:39:25 PM
ഏറ്റുമാനൂര്‍ നൂറ്റൊന്നുകവലയില്‍ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒട്ടേറെപേര്‍ക്ക് പരിക്ക്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ എംസി റോഡില്‍ നൂറ്റൊന്നുകവലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരു ടിപ്പര്‍ ലോറിയും രണ്ട് കാറും രണ്ട് ബൈക്കും ഒരു ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് ഉച്ചക്ക് ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നു കോട്ടയം ഭാഗത്തേക്ക് പോകുവായിരുന്ന ടിപ്പര്‍ ലോറി ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് പിന്നാലെ വന്ന ഈ വാഹനങ്ങള്‍ പുറകേ പുറകെ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തെളളകത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവറായ ഏറ്റുമാനൂര്‍ പുല്ലാട്ട് ജോസ് എന്ന മാത്യു, ഓട്ടോ യാത്രക്കാരിയായ രാമപുരം പുത്തംകണ്ടത്തില്‍ ലിസി(52) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.