16 March, 2023 10:50:57 AM
ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ 24കാരി മരിച്ചു

കോട്ടയം: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ 24കാരി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലീം കുമാറിന്‍റെ മകൾ ആര്യ(24) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം ഉണ്ടായത്. ഫീൽഡ് വർക്കിന് സഹപ്രവർത്തകന്‍റെയൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് ആര്യ കുഴഞ്ഞുവീണത്.
റോഡിലേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ആര്യയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.