11 March, 2023 11:42:21 AM
പാല കെഎസ്ആർടിസി സ്റ്റാൻഡിലെ മൂന്നിടങ്ങളില്‍ ബോംബ് ഭീഷണി

പാല: പാല കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് ഭീഷണി. സ്റ്റാൻഡിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി. ശനിയാഴ്ച രാവിലെയാണ് കോട്ടയത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് എത്തിച്ചത്. തുടർന്ന്, വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി.
കത്ത് എത്തിച്ചതിനു പിന്നാലെ ജീവനക്കാർ അടക്കം പരിഭ്രാന്തരായി മാറി. കത്ത് കണ്ടെത്തിയതായും, ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നു ഭീഷണി കത്തിൽ ഉള്ളതായും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസറോട് പറഞ്ഞു. കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറിയിട്ടുണ്ട്.
ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കത്തുകളും പൊലീസിനു കൈമാറി. രണ്ടിലും പാല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്.