08 March, 2023 02:03:27 PM
കളത്തൂരിലെ വീട്ടില്‍ വിരുന്നെത്തിയ പ്രത്യേകയിനം മൂങ്ങയെ വനംവകുപ്പിന് കൈമാറി
'പവിത്ര കരഞ്ഞു പറഞ്ഞിട്ടും പറക്കൽ തുടർന്നു'; വര്‍ക്കല പാരാഗ്ലൈഡിങ് അപകടത്തില്‍ എഫ്ഐആര്‍ https://www.kairalynews.com/news/39610/-despite-pavitra-s-cry--the-flight-continued--fir-in-paragliding-accident
ഏറ്റുമാനൂര്‍: കാണക്കാരി കളത്തൂരിലെ ഒരു വീട്ടില്‍ പറന്നിറങ്ങിയ പ്രത്യേകയിനത്തില്‍പെട്ട മൂങ്ങ നാട്ടുകാര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. വെള്ളിമൂങ്ങയെക്കാള്‍ മുന്തിയ ഇനത്തില്‍പെട്ട അപൂര്‍വയിനമെന്ന് വനംവകുപ്പ് അധികൃതര്‍ വിലയിരുത്തിയ മൂങ്ങ എത്തിയത് കളത്തൂര്‍ മുട്ടപ്പള്ളില്‍ ജയ്മോന്‍റെ വീട്ടിലാണ്.
കഴിഞ്ഞ ദിവസമാണ് മൂങ്ങയെ ഇവിടെ കണ്ടെത്തിയത്. ഇന്നലെയും മൂങ്ങ ഇവിടെനിന്നും പോകാതായതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. പറക്കാന്‍ ബുദ്ധിമുട്ടുള്ളപോലെ തോന്നിച്ചതോടെ വീട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൂങ്ങയെ കൂട്ടിലടച്ച് കൊണ്ടുപോകുകയായിരുന്നു.