08 March, 2023 01:35:59 PM
കെ.കെ റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതരപരിക്ക്

കോട്ടയം: കെ.കെ റോഡിൽ കോട്ടയം പാമ്പാടിയിൽ വാഹനാപകടം. പാമ്പാടിക്ക് സമീപം എട്ടാംമൈലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിനെ കാർ മറികടക്കുന്നതിനിടെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് അര മണിക്കൂറോളം ദേശീയ പാത 183- കെ.കെ റോഡിൽ ഗതാഗത തടസം നേരിട്ടു.