01 March, 2023 12:23:38 PM
റോഡ് നിർമാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്

കാരാപ്പുഴ: സ്വദേശി ജിഷ്ണുവിന്‍റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. റോഡ് അറ്റകുറ്റ പണിയുടെ ഭാഗമായാണ് കോട്ടയം പുളിമൂട് ജംഗ്ഷനിൽ കയർ റോഡിൽ കെട്ടിയിരുന്നത്. ഇവിടെ മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല. കയർ കഴുത്തിൽ മുറുകി യുവാവ് ബൈക്കിൽ നിന്ന് നിലത്തു തെറിച്ചു വീണു പരിക്ക് പറ്റുകയായിരുന്നു.