27 February, 2023 02:23:28 PM
ചങ്ങനാശേരി വാഴപ്പള്ളി ആഞ്ഞിലികുടി പാടശേഖരത്തിനു സമീപം വൻ തീപിടുത്തം

ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിതുരുത്ത് ആഞ്ഞിലികുടി പാടശേഖരത്തിനു സമീപം വൻ തീപിടുത്തം. തരിശുഭൂമിയിൽ ആണ് തീപിടുത്തം ഉണ്ടായത്. തീ കത്തുന്നത് കണ്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
ചെറിയ മുളം കൂട്ടവും കുറ്റിക്കാടും നിറഞ്ഞ ചതുപ്പ് പ്രദേശമാണിവിടം. പാകമായി വരുന്ന നെൽപ്പാടത്തിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. വേനൽ കടുത്തതേടെ ചൂടും അതി രൂക്ഷമായിരിക്കുകയാണ്. ഇതോടെ പടശേഖരങ്ങളിൽ അടക്കം തീ പിടിക്കുന്നത് പതിവായിരിക്കുകയാണ്