25 February, 2023 01:43:54 PM
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; ഫോൺ ഉൾപ്പെടെ ക്വാട്ടേഴ്സിൽ ഉപേക്ഷിച്ച നിലയിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സിപിഒ ബഷീറിനെ ആണ് കാണാതായത്. ജോലി സംബന്ധമായ സമ്മര്‍ദം മൂലം കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്നാണ് വിവരം. ട്രെയിനില്‍ കയറി എവിയെയോ പോയിരിക്കാമെന്നണ് പോലീസിന്‍റെ നിഗമനം.
ഒരു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പുലര്‍ച്ചെ 5ന് തന്‍റെയൊപ്പം വരണമെന്ന് ബഷീർ സഹപ്രവര്‍ത്തകനോട് നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ഫോണെടുത്തില്ല. കളക്ട്രേറ്റിന് സമീപമുള്ള ക്വാട്ടേഴ്‌സിലെത്തി അന്വേഷിച്ചപ്പോള്‍ ഇദ്ദേഹം രാവിലെ പുറപ്പെട്ടെന്ന് ഭാര്യ അറിയിച്ചു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.
ഈസ്റ്റ് സ്റ്റേഷനില്‍ വളരെ നാളുകളായുള്ള അമ്പതോളം വാറണ്ടുകള്‍ നടപ്പിലാക്കാനുള്ള ചുമതല ബഷീറിനായിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ദിവസം മേലുദ്യോഗസ്ഥര്‍ പരസ്യമായി ശാസിച്ചു. ഇതിന്‍റെ മനോവിഷമത്തില്‍ എവിടേയ്‌ക്കെങ്കിലും പോയതാകാമെന്നാണ് നിഗമനം..