21 February, 2023 08:45:02 PM
പാലായിൽ കാരുണ്യ ലക്കി സെന്‍ററിൽ നിന്നും ഒറ്റ നമ്പർ ലോട്ടറികൾ പിടിച്ചെടുത്തു

പാലാ: ടി ബി റോഡിൽ പ്രവർത്തിക്കുന്ന കാരുണ്യ ലക്കി സെന്ററിൽ നടന്ന റെയ്ഡിൽ ആണ് ഒറ്റ നമ്പർ ലോട്ടറികൾ പിടിച്ചെടുത്തത്. കടയുടമയെയും വില്പനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. വളരെ നാളുകളായി ഒറ്റ നമ്പർ ലോട്ടറികൾ വില്പന നടത്തിവരികയായിരുന്നു. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയിഡ് നടന്നത്. കടയുടമ കവികുന്ന് മുരിങ്ങോട്ട് വീട്ടിൽ കെ.റ്റി.മാത്യു, വിൽപ്പനക്കാരൻ അരുണാപുരം സ്വദേശി ഗോപാലൻ നായർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.