21 February, 2023 05:26:43 PM
കോട്ടയത്ത് തീവണ്ടിയിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി

കോട്ടയം: കോട്ടയത്ത് തീവണ്ടിയിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. കാരയ്ക്കൽ എക്സ്പ്രസിന്‍റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയിൽവേ പോലീസും, കേരളാ പോലീസും ചേർന്നാണ് ഇന്ന് രാവിലെ 9.30 ഓടെ കുഴൽപണം പിടികൂടിയത്. പണം കോടതിയ്ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.