19 February, 2023 06:01:13 PM
ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ ലോറി വൈദ്യുതിപോസ്റ്റ് ഇടിച്ചു തകര്‍ത്തു; ഡ്രൈവര്‍ക്ക് പരിക്ക്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ സിയോണ്‍ കവലയ്ക്കു സമീപം ലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. റയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് വന്ന ലോറി സെന്‍റ് ജോര്‍ജ് പള്ളിയ്ക്കു തൊട്ടുമുന്നേ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്ത് തൊട്ടടുത്ത പുരയിടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടത്തെതുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു.