16 February, 2023 06:41:01 PM


ഭാര്യയോടും മകനോടും സംസാരിച്ച 65 കാരനെ ആക്രമിച്ച വില്ലൂന്നി സ്വദേശി പിടിയിൽ



കോട്ടയം: ഗാന്ധിനഗറിൽ അറുപത്തഞ്ചുകാരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത്  കുന്നത്തൃക്കയിൽ വീട്ടിൽ സുരേഷ് (48) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം  അറുപത്തഞ്ചുകാരനെ  കമ്പി വടി കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. സുരേഷിന്‍റെ ഭാര്യയോടും, മകനോടും ഇയാൾ സംസാരിക്കുന്നതിലുള്ള  വിരോധം മൂലമാണ് ഇയാൾ ഇത്തരത്തിൽ  ആക്രമിച്ചത്.

ആക്രമണത്തിൽ സാരമായ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുരേഷിനെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, ബസന്ത്  ഓ.ആർ, സി.പി.ഓ സിബിച്ചൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K