23 January, 2023 06:34:00 PM
അതിരമ്പുഴയില്‍ നാളെ നഗരപ്രദക്ഷിണം; വൈകിട്ട് നാലു മുതൽ ഗതാഗതനിയന്ത്രണം
ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിന്‍റെ ഭാഗമായി നാളെ നഗരപ്രദക്ഷിണം നടക്കും. വൈകിട്ട് 5.45ന് വലിയപള്ളിയില്‍നിന്നും നഗരം ചുറ്റിയുള്ള പ്രദക്ഷിണം ആരംഭിക്കും. 7.45ന് രണ്ടാമത്തെ പ്രദക്ഷിണം പള്ളിയില്‍നിന്നും പുറപ്പെടും. 8ന് ഇരുപ്രദക്ഷിണങ്ങളും സംഗമിച്ച് ചെറിയപള്ളി ചുറ്റി വലിയപള്ളിയിലേക്ക് നീങ്ങും.
നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ 24ന് വൈകുന്നേരം നാലു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
> ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ MC റോഡ് വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
> മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എംസി റോഡിലൂടെ പോകേണ്ടതാണ്.
> എംസി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ പോകുവാന്‍ പാടില്ല. ഈ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
> ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ ഉപ്പുപുര ജംഗ്ഷനില്‍ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംഗ്ഷന്‍ വഴി തിരികെ പോകേണ്ടതാണ്.
> മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്.
> മനക്കപ്പാടം ഓവര്‍ബ്രിഡ്ജ് മുതല്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ വരെയുള്ള റോഡ് സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും 3.00 pm മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.