28 July, 2016 12:49:35 PM
ജാതിയില്ല, മതമില്ല ; ഉള്ളത് ഇന്ത്യാക്കാര്‍ മാത്രം
ജാതിയില്‍ നിന്നും മതത്തില്‍ നിന്നും എന്തിനു ഈശ്വരനില്‍ നിന്നു പോലും ഏറെപ്പേര്‍ അകന്നുമാറി
ഒരു തറയില്‍ (നിലപാടു തറ) നിരന്നു.
അവരെ അവിടെ നിലനിര്‍ത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതില്‍ കമ്മ്യുണിസ്റ്റ്പാര്‍ട്ടികള്‍ അക്ഷന്തവ്യമായ അലംഭാവം കാട്ടി.
ജാതിയിലും മതത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്ത്അവര്‍ക്ക്സ്വന്തം മതത്തില്‍ സുഖമായി നിലകൊള്ളാന്‍ സഹായിക്കുകയും ചെയ്തു.
മതനിരപേക്ഷമായി നിലകൊണ്ടവര്‍ സ്വാഭാവികമായും ജാതിയുടെ / മതത്തിന്റെ ആനുകൂല്യവും സംവരണവും ലഭിക്കാനായി നിലപാട്തറയില്‍ നിന്നിറങ്ങിപ്പോയി...
എക്കാലത്തും മദ്യപാനികള്‍ക്കും രതിശീലകര്‍ക്കും ഉച്ചനീചത്വം ഉണ്ടായിരുന്നില്ല. മദ്യംവിടുക. രണ്ടാമതു പറഞ്ഞതിനെ പ്രോത്സാഹിപ്പിച്ചു പരമാവധി മിശ്ര വിവാഹങ്ങള്‍ നടത്താമായിരുന്നു. മിശ്രവിവാഹിതര്‍ക്ക് പരമാവധി ആനുകൂല്യങ്ങളും സംവരണവും നല്‍കാമായിരുന്നില്ലേ?
ഇന്നാട്ടില്‍ ജാതിമത ചിന്തകള്‍ ഏറി വരുന്നതിനും യുവാക്കള്‍ ആ ചേരിയില്‍ ആകൃഷ്ടരാകുന്നതിനും കാരണം ഇവിടുത്തെ കമ്മ്യുണിസ്റ്റ്പാര്‍ട്ടികളുടെ പിടിപ്പുകേടു തന്നെയാണ്. യുവാക്കളെ പുരോഗമനചിന്താഗതിക്കാരാക്കി അവരെ മിശ്രവിവാഹത്തിലൂടെ പുതിയൊരു മതനിരപേക്ഷ സമൂഹം സൃഷ്ടിക്കണം. മിശ്രവിവാഹത്തിലൂടെ ജാതിമത കോട്ടകള്‍ തകര്‍ക്കണം..
അപ്പോള്‍ ചോദിക്കും വിവാഹങ്ങള്‍ സ്വകാര്യതയല്ലേ എന്ന്. ആയിരിക്കാം.. ഒരാള്‍ തന്റെ കാമുകിയെ വെടിഞ്ഞു മിശ്രവിവാഹിതനാകണം എന്നല്ല. ആലോചിച്ചു നടത്തുന്ന വിവാഹങ്ങള്‍ അങ്ങനെ ഉള്ളതായിരിക്കണം..
വി.ടി. വിധവയെ വിവാഹം ചെയ്തതും ഇഎംഎസ് - (മൂത്തയാള്‍ക്കു മാത്രമേ നമ്പൂതിരി സ്ത്രീയെ വേള്‍ക്കാവൂ എന്ന നിയമം നിലനില്‍ക്കെ ) - നമ്പൂതിരി സ്ത്രീയെത്തന്നെ വിവാഹം ചെയ്തതും ഒക്കെ മാതൃകാപരമായിരുന്നു...
ഇനിയും വൈകിയിട്ടില്ല...
ദളിതനും നമ്പൂതിരിയും നായരും ഈഴവനും മുസ്ലീമും ക്രിസ്ത്യാനിയുമില്ലാത്ത ഇന്ത്യാക്കാര്‍ മാത്രമുള്ള സമൂഹം.... ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പുരോഗമനചിന്തകര്‍ക്കേ കഴിയൂ.. ഇന്നിപ്പോള്‍ അത്തരക്കാര്‍ കൂടുതലുള്ളത് കമ്മ്യുണിസ്റ്റ്പാര്‍ട്ടിയില്‍ ആകയാലാണ് ഏക പ്രതീക്ഷ..