27 December, 2022 05:05:28 PM


കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് നിർമാണോദ്ഘാടനം വ്യാഴാഴ്ച



കോട്ടയം: കാരിത്താസ്-അമ്മഞ്ചേരി റോഡിലെ കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ നിർമാണ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ മുൻകൈയെടുത്താണ് അപ്രോച്ച് റോഡിന് ആവശ്യമായ 13.60 കോടി രൂപ മന്ത്രിസഭാ യോഗത്തിൽ വച്ച് അനുമതി നേടിയത്.

കാരിത്താസ് ജംഗ്ഷനു സമീപം നടക്കുന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ഡോ. എ. ജോസ് അരീക്കാട്ടേൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.

ജോസ് കെ. മാണി എം.പി., മുൻ എം.എൽ.എ. അഡ്വ. കെ. സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഏറ്റുമാനൂർ നഗസഭാധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോർജ് പാറശ്ശേരി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. റ്റി.കെ. ജയകുമാർ, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, പുഷ്പഗിരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് ആലുങ്കൽ, പേരൂർ മർത്തശ്മുനി പള്ളി വികാരി ഫാ. മാണി കല്ലാപ്പുറം കോർ എപ്പിസ്‌കോപ്പ, കപ്പൂച്ചിൻ വിദ്യാഭവൻ റെക്ടർ ഫാ. സൈമൺ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബാബു ജോർജ്, കെ.ജി. ഹരിദാസ്, ബിനു ബോസ്, ജോസ് ഇടവഴിക്കൻ, ലതിക സുഭാഷ്, ഏറ്റുമാനൂർ രാധാകൃഷ്ണൻ, രാജീവ് നെല്ലിക്കുന്നേൽ, സ്വാഗതസംഘം ജനറൽ കൺവീനർ ജോണി വർഗീസ്, റ്റി.റ്റി. രാജേഷ്, ജയപ്രകാശ് കെ. നായർ, കെ. സജീവ് കുമാർ, സജി വള്ളോംകുന്നേൽ, ജനാബ് ടി.എച്ച്. ഉമ്മർ, പി.എസ്. കുര്യച്ചൻ, പ്രൊഫ. ജോസ് വെല്ലിംഗ്ടൺ എന്നിവർ പങ്കെടുക്കും.

റെയിൽവേ മേൽപ്പാലം 2021ൽ പൂർത്തീകരിച്ചെങ്കിലും നിരവധി തവണ അപ്രോച്ച് റോഡിനായുള്ള ടെണ്ടർ വിളിച്ചിട്ടും കരാറുകാർ ഉയർന്നതുക ക്വാട്ട് ചെയ്തതിനെത്തുടർന്ന് കരാർ നൽകാൻ സാധിച്ചിരുന്നില്ല. തുടർന്ന് മന്ത്രി വി.എൻ. വാസവൻ മുൻകൈയെടുത്താണ് അപ്രോച്ച് റോഡിന് ആവശ്യമായ 13.60 കോടി രൂപ മന്ത്രിസഭാ യോഗത്തിൽ വച്ച് അനുമതി നേടിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K