11 November, 2022 05:40:51 PM


കൊള്ള പാടില്ല: ശബരിമല തീർത്ഥാടനകാലത്ത് ഹോട്ടലുകളിലെ ഭക്ഷണവില ഇങ്ങനെ



കോട്ടയം: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകർക്ക് മാത്രമായി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയടക്കം ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണപദാർത്ഥങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. വിലവിവരപട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണം.

നികുതിയടക്കമുള്ള വിലവിവരം ചുവടെ:
 
കുത്തരി ഊണ് (എട്ടു കൂട്ടം, സോർട്ടക്‌സ് അരി) - 70 രൂപ
ആന്ധ്രാ ഊണ് (പൊന്നിയരി) - 70
കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.)  - 35
ചായ (150 മി.ലി.) - 11
മധുരമില്ലാത്ത ചായ (150 മി.ലി.)-    10
കാപ്പി  (150 മി.ലി.)-    10
മധുരമില്ലാത്ത കാപ്പി (150 മി.ലി.)-    10
ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.)-    15
കട്ടൻ കാപ്പി  (150 മി.ലി.)-    9
മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.)-    7
കട്ടൻചായ(150 മി.ലി.)-9
മധുരമില്ലാത്ത കട്ടൻചായ(150 മി.ലി.)-7
ഇടിയപ്പം (1 എണ്ണം,50 ഗ്രാം)-10
ദോശ (1 എണ്ണം,50 ഗ്രാം)-10
ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-10
പാലപ്പം (1 എണ്ണം, 50 ഗ്രാം)-10
ചപ്പാത്തി (1 എണ്ണം,50 ഗ്രാം)-10
ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ ഉൾപ്പെടെ-60
പൊറോട്ട (1 എണ്ണം,50 ഗ്രാം)-    10
നെയ്‌റോസ്റ്റ് (175 ഗ്രാം)-    45
പ്ലെയിൻ റോസ്റ്റ്-35
മസാലദോശ ( 175 ഗ്രാം)-50
പൂരിമസാല  (50 ഗ്രാം വീതം 2 എണ്ണം)-    35
മിക്‌സഡ് വെജിറ്റബിൾ-    30
പരിപ്പുവട (60 ഗ്രാം)-    10
ഉഴുന്നുവട (60 ഗ്രാം)-    10
കടലക്കറി (100 ഗ്രാം)-30
ഗ്രീൻപീസ് കറി  (100 ഗ്രാം)-    30
കിഴങ്ങ് കറി (100 ഗ്രാം)-30
തൈര് (1 കപ്പ് 100 മില്ലി)-15
കപ്പ (250 ഗ്രാം)-30
ബോണ്ട (50 ഗ്രാം)-10
ഉള്ളിവട (60 ഗ്രാം)-10
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി) -12
തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) - 47
ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) - 44
ചായ (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.) -8
കോഫി (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.)-10
മസാല ടീ (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.)-15
ലെമൺ ടീ (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.)-15
ഫ്‌ളേവേഡ് ഐസ് ടീ  (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 200 മി.ലി.)-20


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K