05 September, 2022 07:07:01 PM


അളവുതൂക്കത്തില്‍ വെട്ടിപ്പ്: കോട്ടയത്ത് 59 സ്ഥാപനങ്ങളിൽ നിന്ന് 18.88 ലക്ഷം പിഴയീടാക്കി



കോട്ടയം: ലീഗൽ മെട്രോളജി വകുപ്പ് ഓണക്കാല പരിശോധന ശക്തമാക്കിയതോടെ അളവുതൂക്കത്തിലെ വെട്ടിപ്പിനെത്തുടർന്ന് ജില്ലയിലെ 59 സ്ഥാപനങ്ങളിൽ നിന്ന് 18,8000 രൂപ പിഴ  ഈടാക്കി. കൃത്യമല്ലാത്ത രീതിയിൽ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്ക് ചെയ്ത ഉൽപങ്ങളിൽ ശരിയായ വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുക, വില കൂടുതലീടാക്കുക, വില തിരുത്തി വിൽപ നടത്തുക, രജിസ്‌ട്രേഷൻ എടുക്കാതിരിക്കുക, അളവിൽ കുറച്ച് വിൽപ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്താനാണു പരിശോധനകൾ നടത്തിയത്.

ലീഗൽ മെട്രോളജി കൺട്രോളർ ജോൺ വി. സാമുവലിന്റെ നിർദേശപ്രകാരമാണു പരിശോധന. ഉത്രാട ദിവസം വരെ പരിശോധന തുടരുമെന്നു ഡെപ്യൂട്ടി കൺട്രോളർമാരായ ഇ.പി. അനിൽ കുമാർ, എം. സഫിയ എന്നിവർ അറിയിച്ചു. പ്രത്യേക പരിശോധനയ്ക്ക് അസിസ്റ്റന്റ് കൺട്രോളർ കെ.കെ. ഉദയൻ, ഇൻസ്‌പെക്ടർമാരായ പി.കെ. ബിനു മോൻ, കെ.ബി. ബുഹാരി, എ.കെ. സജീബ്, ഇ.ജി. സദാനന്ദൻ, അനു ഗോപി നാഥ്, അപർണ എസ്. മേനോൻ എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ എ.കെ. സാബു, എം.ടി. സജി, വി.സി. മനോജ്, എം.എം. ബിജു, പി. ശിവൻ, സി.എസ്. സന്തോഷ്, എം.എം. വിജയൻ, കെ. മുരളി, യു. രാജേഷ്, ടി.ജെ. ജോൺസൺ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K