03 August, 2022 12:05:13 AM


കോട്ടയത്തും പേരൂരിലും കുമരകത്തും ജലനിരപ്പ് ഉയരുന്നു ; പാലായിലും മുണ്ടക്കയത്തും താഴുന്നു



കോട്ടയം: ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, തീക്കോയിയിലും ചെറിപ്പാടും ജലനിരപ്പ് താഴുന്നു. മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്. മുണ്ടക്കയത്തും മണിമലയിലും ജലനിരപ്പ് താഴുകയാണ്. ഇവിടെയും മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്. മീനച്ചിലാറ്റിലും കൊടൂരാറ്റിലും രാത്രി 11 മണിക്ക് ജലനിരപ്പ് വിവിധ കേന്ദ്രങ്ങളിൽ.

മീനച്ചിലാർ

പാലാ: 11.41 മീറ്റർ
-ജലനിരപ്പ് താഴുന്നു
-മുന്നറിയിപ്പ് നിരപ്പിനു മുകളിൽ


പേരൂർ: 5.03 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-അപകടനിരപ്പിനു മുകളിൽ

നീലിമംഗലം: 3.795 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-അപകടനിരപ്പിനു മുകളിൽ

നാഗമ്പടം: 3.73 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-അപകടനിരപ്പിനു മുകളിൽ

കുമരകം: 1.13 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-മുന്നറിയിപ്പ് നിരപ്പിനു മുകളിൽ

തിരുവാർപ്പ്: 1.755 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-മുന്നറിയിപ്പ് നിരപ്പിനു താഴെ

കൊടൂരാർ

കോടിമത: 1.3 മീറ്റർ
-ജലനിരപ്പ് ഉയരുന്നു

പാറയിൽ കടവ്: 1.125 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-മുന്നറിയിപ്പ് നിരപ്പിനു താഴെ

കരിമ്പിൻകാലാ കടവ്: 1.465 മീറ്റർ
- ജലനിരപ്പിൽ മാറ്റമില്ല
-മുന്നറിയിപ്പ് നിരപ്പിനു താഴെ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K