11 July, 2022 07:06:50 AM


ഏറ്റുമാനൂരിൽ 6 കേന്ദ്രങ്ങൾ: ഇലക്ട്രിക് വാഹനങ്ങൾ ഇനി വൈദ്യുത പോസ്റ്റുകളിൽ നിന്നും ചാർജ് ചെയ്യാം



ഏറ്റുമാനൂർ: ഇലക്ട്രിക് വാഹന ങ്ങൾക്കായുള്ള വൈദ്യുത പോസ്റ്റുകളിലെ ചാർജിങ് പോയിന്റുകൾ (പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ) വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ 6 സ്ഥലങ്ങളിൽ വൈദ്യുത പോസ്റ്റുകളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചു. ചാർജിങ് പോയിന്റുകൾ വഴി ഓട്ടോറിക്ഷ , സ്കൂട്ടർ എന്നിവ ചാർജ് ചെയ്യാൻ കഴിയും. അത്യാവശ്യ ഘട്ടങ്ങളിൽ കാറുകളും ചാർജ് ചെയ്യാം .  സ്കൂട്ടറുകളും ഓട്ടോറിക്ഷകളും പൂർണമായും ചാർജ് ആകാൻ 5 മണിക്കൂർ വേണ്ടിവരുമെന്നു അധികൃതർ പറഞ്ഞു.


2 സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകിയാണ് പ്രവർത്തനം. ഒരു യൂണിറ്റിന് 10 രൂപയാണ് ചാർജ്. മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്താൽ ഡിജിറ്റൽ ഇടപാടു വഴി പണം അടയ്ക്കാം. നിയോജകമണ്ഡലത്തിലെ ചാർജിങ് പോയിന്റുകളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു . നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിക അധ്യക്ഷത വഹിച്ചു . ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജെമിലി , പള്ളം ടി എംആർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി.മിനി, ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ.സിന്ധു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലി യമല, കൗൺസിലർ വി.എസ് . വി ശ്വനാഥൻ, രാജീവ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. 


ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള 6 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുകൾ ചുവടെ: 

പട്ടിത്താനം, മംഗരകലുങ്ക്, അതിരമ്പുഴ കാരീസ് ഭവനു സമീപം, കുമരകം ആറ്റാമംഗലം പള്ളിക്കു മുൻവശം , ഗാന്ധിനഗർ മുടിയൂർക്കര ജംഗ്ഷൻ, എംസി റോഡിൽ തെള്ളകം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K