08 July, 2022 09:36:37 AM


'താളത്തിനു തുള്ളിയില്ലേൽ കസേര ഉറക്കില്ല'; 4 വർഷത്തിനിടെ പാലായിൽ 12 ഡിവൈഎസ്പിമാർ

- സുനിൽ പാലാ



പാലാ : എ.എസ്.പി.നിധിൻരാജ് ഐ.പി.എസിനും പാലായിൽ ക സേര ഉറച്ചില്ല. ചുമതലയേറ്റ് 58 -ാം ദിവസം സ്ഥലംമാറ്റമായി. കുറെ നാളുകളായി പാലാ സബ്ഡിവിഷനിൽ ഡിവൈ.എസ്.പി.മാർ വാഴുന്നില്ല. നാല് വർഷത്തിനിടെ 12 പേരാണ് പാലായിൽ ജോലി ചെയ്തത്.


നിധിൻരാജിന് മുമ്പുണ്ടായിരുന്ന ഷാജു ജോസിനെ എട്ടുമാസം കഴിഞ്ഞപ്പോൾ മാറ്റി . ഇതിനു പകരമാണ് നിധിൻരാജ് മെയ് 9 ന്  ചുമതലയേറ്റത്. ഇപ്പോൾ നിധിൻരാജിനു പകരം കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഗിരീഷ് പി സാരഥിക്കാണ് ഊഴം. ഗിരീഷ്പി.സാരഥി ഇതിനുമുമ്പും പാലായുടെ ചുമതല വഹിച്ചിട്ടുണ്ട്. ഷാജുമോൻ ജോസഫ് , ബിജുമോൻ, സുഭാഷ് ബൈജുകുമാർ, സാജു വർഗീസ്, ഷാജു ജോസ്, നിധിൻരാജ് തുടങ്ങിയവരൊക്കെയാണ് പാലാ സബ്ഡിവിഷന്റെ  ചുമതലക്കാരായത്. ഇതിൽ ഗിരീഷ് പി.സാരഥിയും ഷാജുമോൻ  ജോസഫും പലതവണ ഡിവൈ.എസ്.പിമാരായിരുന്നു.


2018 ന് ശേഷം പാലായിൽ ഒരു വർഷം തികച്ച് ഡിവൈ.എസ്.പിമാരാരും ഉറച്ചിരുന്നിട്ടില്ല . 2016 ൽ ചുമതലയേറ്റ വി.ജി.വിനോദ്കു മാർ ആണ് രണ്ട് വർഷം തികച്ച അവസാനത്തെ ഡിവൈ.എസ് . പി. മേലുദ്യോഗസ്ഥന്റെ തുടർച്ചയായുള്ള മാറ്റം പാലാ സബ്ഡിവിഷന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയക്കാരുടെ താളത്തിനൊത്തു തുള്ളാത്തതാണ് അടിക്കടിയുള്ള മാറ്റത്തിനു കാരണമെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K