02 May, 2022 12:24:00 PM
'കാരുണ്യസ്പര്‍ശം': അഞ്ച് മണിക്കൂര്‍ കൊണ്ട് ലക്ഷ്യമിട്ടത് 30 ലക്ഷം; സമാഹരിച്ചത് 91 ലക്ഷം രൂപ
ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കുരുന്നിന്‍റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ ലഭിച്ചത് 90,96,147രൂപ. അതിരമ്പുഴ കീഴേടത്ത് ജസ്റ്റിന്‍റെയും ജിന്‍സിയുടെയും മകന്‍ ജെറോമിന്‍റെ ചികിത്സയ്ക്കായി അഞ്ച് മണിക്കൂര്‍കൊണ്ട് മുപ്പത് ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ അതിരമ്പുഴ ജീവന്‍ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ കാരുണ്യസ്പര്‍ശം എന്ന പേരില്‍ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. അക്യൂട്ട് ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ (രക്താര്‍ബുദം) ബാധിച്ച കുട്ടിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രീയയ്ക്കും തുടര്‍ചികിത്സകള്‍ക്കുമായാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. ഇന്നലെ രാവിലെ മുതല്‍ 9 മുതല്‍ 2 വരെ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് ലക്ഷ്യം മൂന്നിരട്ടി കവിഞ്ഞത്.
സാധാരണ കുടുംബം 500 രൂപയെങ്കിലും നല്‍കുന്നതോടൊപ്പം സമ്പന്നകുടുംബം അകമഴിഞ്ഞും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് സമിതി പ്രവര്‍ത്തകര്‍ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയത്. സഹായിച്ചവരുടെ കൂട്ടത്തില്‍ രണ്ട് ലക്ഷവും ഒരു ലക്ഷവും അമ്പതിനായിരവും വരെ നല്‍കിയവരുമുണ്ട്. പ്രത്യാശയുടെ 10 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊടുത്ത നാടാണ് ദൈവം വസിക്കുന്ന കാരുണ്യന്‍റെ പുഴയായ അതിരമ്പുഴയെന്ന് ഈ യജ്ഞത്തിന് നേതൃത്വം നല്‍കിയ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി പറഞ്ഞത്. സമാഹരിച്ച തുക മന്ത്രി വി.എന്‍.വാസവന്‍ കുട്ടിയുടെ പിതാവ് ജസ്റ്റിന് കൈമാറി.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡില്‍നിന്നും സമാഹരിച്ച തുക.
വാർഡ് 1 : 739779, വാർഡ് 2 : 400000, വാർഡ് 3 : 327170, വാർഡ് 4 : 393140, വാർഡ് 5 : 369570, വാർഡ് 6 : 329787, വാർഡ് 7 : 620400, വാർഡ് 8 : 409329, വാർഡ് 9 : 459166, വാർഡ് 10 : 390890, വാർഡ് 11 : 422381, വാർഡ് 12 : 440300, വാർഡ് 13 : 310781, വാർഡ് 14 : 300000, വാർഡ് 15 : 222740, വാർഡ് 16 : 470411, വാർഡ് 17 : 367872, വാർഡ് 18 : 197315, വാർഡ് 19 : 349773, വാർഡ് 20 : 303921, വാർഡ് 21: 379751, വാർഡ് 22 : 723370 (ആകെ :9096147 രൂപ)